ഗാന്ധിജിയുടെ രക്തം വീണ മണ്ണ് മുന്‍ കേന്ദ്രമന്ത്രി ലേലത്തില്‍ സ്വന്തമാക്കി

single-img
5 May 2012

ഗാന്ധിജിയുടെ  രക്തം വീണ  മണ്ണ്,പുല്ലിന്റെ അംശം  തുടങ്ങിയ   സ്വതന്ത്ര്യസ്മരണകള്‍ ഉണര്‍ത്തുന്ന  വസ്തുക്കള്‍  മുന്‍ കേന്ദ്രമന്ത്രിയും ബിസിനസുകാരനുമായ
കമല്‍ മൊറാര്‍ക്ക  ലേലത്തില്‍ വാങ്ങി. ലണ്ടനില്‍  നടന്ന ലേലത്തിലാണ് അദ്ദേഹം  ഇവ സ്വന്തമാക്കിയത്. ഏകദേശം ഒരുലക്ഷം  പൗഡ് ഇതിനായി  ചിലവായി. 1948ല്‍ ഡല്‍ഹി  ബിര്‍ള ഹൗസില്‍ ഗാന്ധിജി  വെടിയേറ്റു വീണ  സ്ഥലത്തെ പുല്ലിന്റെ അംശവും മണലും കൂടാതെ  ഗാന്ധിജിയുടെ കണ്ണട,  തടയില്‍ നിര്‍മ്മിച്ച ചര്‍ക്ക,  ഗാന്ധിജി ഒപ്പിട്ട പ്രാര്‍ത്ഥനാ പുസ്തകം എന്നിവയും  ഈ ശേഖരത്തിലുണ്ട്.