എന്റിക്ക ലെക്‌സിക്ക് പോകാന്‍ ഹൈക്കോടതി അനുമതി

single-img
5 May 2012

രണ്ട് മല്‍സ്യത്തൊഴിലാളികളെ  വെടിവെച്ചു കൊന്ന കേസില്‍ കൊച്ചി തീരത്ത്  പിടിച്ചിട്ടിരുന്ന  ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്‌സിക്ക്  പോകാന്‍  ഹൈക്കോടതിയുടെ അനുമതി. ഈ കപ്പലിലെ  നാവികരെ  ആവശ്യപ്പെടുമ്പോള്‍ ഹാജാരാക്കാമെന്നു ഇറ്റലി  കോടതിയില്‍ രേഖാമൂലം  ഉറപ്പ് നല്‍കിയിട്ടുണ്ട്.
മൂന്ന് കോടിരൂപയുടെ  ബാങ്ക് ഗാരണ്ടി ഹാജരാക്കിയതിനെ തുടര്‍ന്നാണ്  കപ്പലിന് തീരം വിടാന്‍ കോടതി അനുവാദം നല്‍കിയത്.