കുറ്റക്കാരനെന്ന് തെളിഞ്ഞാൽ സിംഗ്വിയെ തൂക്കിക്കൊല്ലണം:അണ്ണാ ഹസാരെ

single-img
5 May 2012

ന്യൂഡൽഹി: സിഡി വിവാദവുമായി ബന്ധപ്പെട്ട കേസിൽ കുടുങ്ങിയ കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്വിക്കെതിരായുള്ള ആരോപണം തെളിഞ്ഞാൽ അദ്ദേഹത്തെ തൂക്കിക്കൊല്ലണമെന്ന് അണ്ണാ ഹസാരെ .മഹാരാഷ്ട്രയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .സിഡി വിവാദത്തെ തുടർന്ന് സിംഗ്വി കോൺഗ്രസ് വക്താവ് സ്ഥാനവും പാർലമെന്റ് നിയമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനവും രാജിവെച്ചിരുന്നു.ഡൽഹിയിലെ ഒരു അഭിഭാഷകയും സിംഗ്വിയുമൊത്തുള്ള അശ്ലീല വീഡിയോകാസെറ്റ് പുറത്തു വന്നതാണ് ഈ പ്രശ്നങ്ങൾക്ക് കാരണം.ഇത്തരം സഹചര്യത്തിൽ ശക്തമായ ലോക്പാൽ ബിൽ നിലവിൽ വരേണ്ടത് ആവശ്യമാണെന്നും അങ്ങനെയാണെങ്കിൽ സർക്കാർ ജീവനക്കാർ അവരുടെ സ്വത്ത് വിവരങ്ങൾ സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തേണ്ടി വരുമെന്നും അണ്ണാ ഹസാരെ കൂട്ടിച്ചേർത്തു.