പോലീസ് വയര്‍ലസ് സെറ്റുമായി കാറിലെത്തിയ സംഘം കടന്നു

single-img
4 May 2012

കാറിലെത്തിയ സംഘം  പോലീസുകാരന്റെ വയര്‍ലസ് സെറ്റുമായി  കടന്നുകളഞ്ഞു. പോലീസുകാരനായ സേവ്യറും ഹോംഗാര്‍ഡും നൈറ്റ് പട്രോളിങിനിടെ സംശയാസ്പദമായി  കിടന്ന കാറ് കണ്ട് ചോദ്യം  ചെയ്യുന്നതിനിടയിലാണ് വയലന്‍സ് സെറ്റുമായി സംഘം കാറില്‍ കടന്നു കളഞ്ഞത്.  ഇന്നലെ രാത്രി  12 മണിക്ക്  കോവളം ഉദയസമദ്ര ബീച്ചിനടുത്തായിരുന്നു സംഭവം.
ഇവര്‍ ആറുപേരുണ്ടെന്നു സംശയിക്കുന്നു. ഇവര്‍ക്കായുള്ള തിരച്ചില്‍ ഉര്‍ജ്ജിതമായി നടക്കുന്നുണ്ട്.   രാത്രിയായതിനാല്‍  കാറിന്റെ നമ്പര്‍  കുറിച്ചേടുക്കാന്‍  കഴിഞ്ഞിട്ടില്ല. തൃശൂര്‍ സ്വദേശികളാണു വയർലസ് സെറ്റുമായി കടന്നുകളഞ്ഞതെന്നാണു പോലീസ് സംശയിക്കുന്നത്