ജീവന്‍ നഷ്ടപ്പെടുമെന്ന ഘട്ടത്തില്‍ മാത്രം ആത്മരക്ഷാവധമാകാമെന്ന് സുപ്രീം കോടതി

single-img
4 May 2012

ജീവന്‍  നഷ്ടപ്പെടുമെന്ന  ഘട്ടത്തില്‍ മാത്രമേ ആത്മരക്ഷാര്‍ത്ഥം കൊലപാതകം  ചെയ്യാവുയെന്ന്  സുപ്രീംകോടതി. ഡല്‍ഹി സ്വദേശിയായ  അര്‍ജുന്‍ നല്‍കിയ ഹര്‍ജിപരിഗണിക്കവേയാണ്  സുപ്രീം കോടതിയുടെ ഈ വിധി.  ജസ്റ്റിസുമാരായ  കെ.എസ് രാധാകൃഷ്ണന്‍, ദീപക് മിശ്ര  എന്നിവരടങ്ങിയ  ബെഞ്ചാണ്   ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.

ആക്രമിക്കാന്‍ വരുന്നയാള്‍  ജീവന്‍  നഷ്ടാപ്പെടാവുന്ന  രീതിയില്‍  മുറിവോ അപായമോ  ഉണ്ടാക്കിയാലോ  സ്വയം രക്ഷാര്‍ത്ഥം എതിരാളിയെ  വധിച്ചതെന്ന്‌ അംഗീകരിക്കാന്‍  കഴിയുള്ളൂ.  ഇത് യുക്തി സഹചമായി തെളിയിക്കുവാന്‍ പ്രതിക്ക്  കഴിയുകയും വേണം.  അല്ലാത്ത സാഹചര്യങ്ങളില്‍ നടക്കുന്നവ സാധാരണ കൊലപാതകമായി  മാത്രമേ  അംഗീകരിക്കാന്‍ കഴിയുകയുള്ളൂവെന്നും  സുപ്രീം കോടതി പറഞ്ഞു.

ഡല്‍ഹി സ്വദേശികളായ  അര്‍ജുന്‍ എന്നയാളിന്റെ ഭാര്യയെ  പ്രതി ജഗന്നാഥന്‍ ആക്രമിക്കുന്നതിനിടയില്‍ നടന്ന സംഘട്ടനത്തില്‍ അര്‍ജുന്‍ ജഗന്നാഥിനെ കൊന്നു. എന്നാല്‍ സംഘട്ടനത്തിനിടയില്‍ നടന്ന കൊലപാതകം സ്വയം രക്ഷയ്ക്കാണെന്ന്  തെളിയിക്കാന്‍ പ്രതിക്ക് കഴിഞ്ഞില്ലെന്ന്  കോടതി  പറഞ്ഞു.  അര്‍ജുനിനെതിരെ  മനഃപ്പൂര്‍വ്വമല്ലാത്ത  നരഹത്യയ്ക്ക്  കേസെടുത്തിട്ടുണ്ട്.