റഷ്യയിൽ സ്ഫോടനം :15 മരണം

single-img
4 May 2012

മോസ്കോ:റഷ്യയിലെ കോക്കസ് മേഖലയിൽ ഡജിസ്ഥാനിൽ പോലീസ് ചെക്ക് പോസ്റ്റിനു സമീപം ഉണ്ടായ സ്ഫോടനത്തിൽ 15 പേർ മരിച്ചു.ഇതിൽ 12 പോലീസുകാരും 3 രക്ഷാപ്രവർത്തകരുമാണ് കൊല്ലപ്പെട്ടത്.20 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇതിൽ പലരുടെയും നില ഗുരുതരമാണെന്നും മരണ സംഖ്യ ഇനിയും കൂടാൻ ഇടയുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.വാഹന പരിശോധനയ്ക്കായി പോലീസ് തടഞ്ഞു നിർത്തിയ കാറിലാണ് സ്ഫോടനം ഉണ്ടായത്.ആദ്യ സ്ഫോടനത്തെ തുടർന്ന് സംഭവസ്ഥലത്തേയ്ക്ക് വന്ന രക്ഷാപ്രവർത്തകരും പോലീസുകാരുമാണ് രണ്ടാമത്തെ സ്ഫോടനത്തിന് ഇരയായത് .സ്ഫോടനത്തിൽ സമീപമുണ്ടായിരുന്ന നിരവധി വാഹനങ്ങൾ കത്തി നശിച്ചു.