പാകിസ്ഥാനിൽ വീണ്ടും ചാവേറാക്രമണം:16 മരണം

single-img
4 May 2012

ഖാർ:പാകിസ്ഥാനിൽ ഖാർ മേഖലയിൽ ഗോത്ര പോലീസിന്റെ ചെക്ക് പോസിറ്റിൽ ഇന്നു രാവിലെയുണ്ടായ ചാവേർ ബോംബാക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു.മരിച്ചവരിൽ അഞ്ചു പേർ പോലിസുകാരാണ്.ചെക്ക് പോസ്റ്റിനടുത്തേയ്ക്ക് നടന്നു വരുകയായിരുന്ന ചാവേർ ബോംബ് പൊട്ടിക്കുകയായിരുന്നു.സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.പാകിസ്ഥാൻ -അഫ്ഗാനിസ്ഥാൻ അതിർത്തിയ്ക്കടുത്താണ് സ്ഫോടനം നടന്നത്.