ഔദ് കൂട്ടക്കൊല കേസില്‍ 9പേര്‍ കുറ്റക്കാര്‍

single-img
4 May 2012

2002 മാര്‍ച്ചില്‍ ഗുജറാത്തിലെ ഔദ് കൂട്ടക്കൊല കേസില്‍ ഒന്‍പതുപേര്‍ കുറ്റക്കാരാണെന്ന്  പ്രത്യേക കോടതി വിധിച്ചു. 32 പേരെ വെറുതെ വിട്ടു.  ഔദ് ആക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടിരുന്നു.  ഔദ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ആറാമത്തെ കേസാണിത്.  ഗുജറാത്ത് കലാപത്തിനിടെ  ഇവിടെ നടന്ന അക്രമങ്ങളില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടിരുന്നു. സുപ്രീംകോടതി അന്വേഷിക്കാന്‍ നിയോഗിച്ച  പ്രത്യേക സംഘത്തിന്റെ  പരിധിയില്‍ വരുന്ന  പത്തുകേസുകളിലൊന്നാണിത്.