ലാലിനെ കാണാൻ അമീർ എത്തി

single-img
4 May 2012

മോഹൻലാലിനെ കാണാൻ ബോളിവുഡിൽ നിന്നും ഒരു സൂപ്പർ താരമെത്തി.ലാലിന്റെ തേവരയിലെ വീട്ടിലാണ് ബി ടൌണിന്റെ മിസ്റ്റർ പെർഫക്ഷനിസ്റ്റായ അമീർ ഖാൻ എത്തിയത്.നടൻ ദിലീപും അമീറിന്റെ വരവറിഞ്ഞ് ലാലിന്റെ വീട്ടിൽ എത്തിയിരുന്നു. .ചമയങ്ങളൊന്നുമില്ലാതെ തനി നാടൻ വേഷത്തിലായിരുന്നു ലാൽ അമീറിനെ വരവേറ്റത്. തന്റെ വീട്ടിലെ അപൂർവ്വ ചിത്രശേഖരങ്ങളെല്ലാം ലാൽ അമീറിനു കാണിച്ചു കൊടുക്കുകയും മരത്തിൽ കൊത്തിയെടുത്ത മനോഹരമായ ഒരു ചിത്രം അമീറിനു സമ്മാനിക്കുകയും ചെയ്തു.ഏഷ്യാനെറ്റ് എം.ഡി.കെ മാധവനും അമീറിനൊപ്പമുണ്ടായിരുന്നു.ഏഷ്യാനെറ്റില്‍ സംപ്രേഷണം തുടങ്ങാൻ പോകുന്ന സത്യമേവ ജയതേ എന്ന ടെലിവിഷന്‍ പരിപാടിയുടെ പ്രചാരണാര്‍ത്ഥം കൊച്ചിയിലെത്തിയതായിരുന്നു അമീര്‍ ഖാന്‍.