മണിമലയാറില്‍ ഒഴിക്കിൽപ്പെട്ട വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

single-img
4 May 2012

ഇന്നലെ മണിമലയാറില്‍ കുളിക്കാനിറങ്ങി ഒഴിക്കില്‍പ്പെട്ട് കാണാതായ   കുട്ടികളുടെ മൃതദേഹങ്ങള്‍  കണ്ടെത്തി. മുണ്ടക്കയം വെള്ളനാടി  എസ്‌റ്റേറ്റിന് സമീപം മണിമലയാറ്റില്‍  കുളിക്കാനിറങ്ങിയ  കൂവപ്പള്ളി ഓരമ്പള്ളിയില്‍ ഒ.സി മാത്യൂവിന്റെ  മകന്‍ സിന്‍സ് (15) കൂവപ്പള്ളിയില്‍ ചെമ്മരുപ്പള്ളിയില്‍ സെബാസ്റ്റ്യന്റെ മകന്‍  അഭിക്രിസ്റ്റി (15)  എന്നിവരുടെ  മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. മഴയും ഒഴുക്കും മൂലം രാത്രി നിര്‍ത്തിയ തിരച്ചില്‍ രാവിലെ  ആറുമണിയോടെ പുനരാരംഭിക്കുകയായിരുന്നു. കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്‌കൂളിലെ  വിദ്യാര്‍ത്ഥികളാണ് സിന്‍സും അഭിക്രിസ്റ്റിയും.

ഇന്നലെ  വെള്ളനാടി എസ്‌റ്റേറ്റിലെ മണ്ണാന്തല റോഡില്‍ ബൈക്ക് കണ്ടെതിനെ  തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ  തിരച്ചിലിനൊടുവില്‍ കുട്ടികള്‍ ഒഴിക്കില്‍പ്പെട്ടതായി കണ്ടെത്തുകയായിരുന്നു.