മമതയുടെ കവിത മോഷ്ടിച്ച് പ്രസിദ്ധീകരിച്ചയാൾ അറസ്റ്റിൽ

single-img
4 May 2012

കൊൽക്കത്ത:പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ കവിതകൾ അവരറിയാതെ മോഷ്ടിച്ച് അച്ചടിച്ച് വിതരണം ചെയ്തയാൾ അറസ്റ്റിൽ.സാഹെബ സാഹു എന്നയാളാണ് പോലീസ് പിടിയിലായത്. ഡേ പബ്ലിക്കേഷൻസ് പ്രസിദ്ദീകരിച്ച മമതയുടെ കവിതകളാണ് ഡല്‍ഹിയിലെ ഒരു പബ്ലിഷിംഗ് ഹൌസ് പകര്‍പ്പവകാശ നിയമം ലംഘിച്ച് പ്രസിദ്ധീകരിച്ചത്.ഡേ പബ്ലിക്കേഷൻസിന്റെ ഉടമ സുധാസു ശേഖർ ഡേയുടെ പാരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റു നടന്നത്. കവിതകൾ ഹിന്ദിയിലേയ്ക്ക് തർജ്ജമ ചെയ്തതായും പരാതിയിൽ പറയുന്നുണ്ട്.