മോചിതനാകാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ തടവുപുള്ളി ജയിൽചാടി

single-img
4 May 2012

ശിക്ഷാ കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ തടവുകാരൻ ജയിൽ ചാടി.ഇയാളെ തലശ്ശേരി റയിൽവേ സ്റ്റേഷനിൽ നിന്ന് പോലീസ് പിന്നീട് പിടികൂടി.കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് പിണറായി സ്വദേശി ഇബ്രാഹിം പുറത്ത് ചാടി രക്ഷപ്പെടാൻ ശ്രമിച്ചത്.ഭാര്യയ്ക്ക് ചിലവിന് കൊടുക്കാത്ത കേസിൽ രണ്ട് മാസത്തെ ശിക്ഷ അനുഭവിച്ച് വരുകയായിരുന്നു.നാളെയാണ് ഇബ്രാഹിമിന്റെ ശിക്ഷാ കാലാവധി അവസാനിക്കാൻ ഇരുന്നത്.രാവിലെ ജയിലിലെ പശുക്കൾക്ക് പുല്ലുപറിക്കാൻ പോയിടത്ത് നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്.ഇനി ജയിൽ ചാടിയതിനുള്ള ശിക്ഷ കൂടി ഇബ്രാഹിം അനുഭവിക്കണം.