വീട്ടുജോലിക്കാരുടെ ഒളിച്ചോട്ടതിന് സഹായിക്കുന്നവര്‍ക്ക് ഇനി മുതല്‍ കടുത്ത ശിക്ഷ

single-img
4 May 2012

വീട്ടുജോലിക്കാരെ ഒളിച്ചോടാന്‍  സഹായിക്കുന്നവര്‍ക്ക് ഇനി മുതല്‍  ലക്ഷം ദിര്‍ഹം  പിഴയും ആറുമാസ ജയില്‍ ശിക്ഷയും  അതുകഴിഞ്ഞാല്‍  നാടുകടത്തലും എന്ന ശിക്ഷ ഉടന്‍ നടപ്പിലാക്കും. അബുദാബിയില്‍  എട്ടുലക്ഷത്തോളം വീട്ടുജോലികാരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട്  നടപ്പിലാക്കാന്‍  സാധ്യതയുള്ള നിയമവ്യവസ്ഥയാണിത്. വീട്ടുജോലിക്കാരുടെ ഒളിച്ചോട്ടം തടയാന്‍ സമീപ കാലത്ത്  രാജ്യത്തിന്റെ  വിവിധ  ഭാഗങ്ങളില്‍, പ്രത്യേകിച്ച് ഷാര്‍ജയില്‍ ശക്തമായ  നടപടിയുണ്ടായിരുന്നു. തൊഴില്‍  കരാറിന്റെ അടിസ്ഥാനത്തില്‍ നിയമ പ്രകാരം ജോലിചെയ്യുന്ന  സ്‌പോണ്‍സര്‍മാരുടെ   കീഴില്‍  നിന്ന് ഒളിച്ചോടാന്‍  പ്രേരിപ്പിക്കുക, ഇതിന്  വാഗ്ദാനങ്ങള്‍ നല്‍കുക,  ഒളിച്ചോടാന്‍ സഹായിക്കുക, ഒളിച്ചോടി വരുന്ന വനിതകള്‍ക്ക്  താമസ-ജോലിസൗകര്യമൊരുക്കിക്കൊടുക്കുക ഇവയെല്ലാം  നിയമപ്രകാരം കടുത്ത ശിക്ഷ ലഭിക്കുക കുറ്റങ്ങളാണ്. ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന  മുഴുന്‍ ഏജന്‍സികളും തങ്ങളുടെ പ്രവര്‍ത്തനം നിയമവിധേയമാക്കാന്‍  പുതിയ  നിയമം നിര്‍ദ്ദേശിക്കുന്നുണ്ട്.  നിയമലംഘനം നടത്തുകയാണെങ്കില്‍  ലക്ഷം രൂപ  പിഴചുമഴത്തും.