സംസ്ഥാനത്ത് ഇന്ന് യു.ഡി.എഫ്. ഹര്‍ത്താല്‍

single-img
4 May 2012

ഒഞ്ചിയത്ത് സി.പി.എം. വിട്ടവര്‍ രൂപവത്കരിച്ച റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി(ആര്‍.എം.പി.)യുടെ ഏരിയാ സെക്രട്ടറിയും ഇടതുപക്ഷ ഏകോപനസമിതി സംസ്ഥാന സെക്രട്ടറിയുമായ ടി.പി. ചന്ദ്രശേഖരനെ (52) കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്  സംസ്ഥാനത്ത് ഇന്ന് യുഡിഎഫ് ഹര്‍ത്താൽ.രാവിലെ ആറ് മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഡല്‍ഹിയിലെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി ഇന്ന് കോഴിക്കോട്ടെത്തും. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

പി.എസ്.സി ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കാലിക്കറ്റ് സര്‍വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷയും മാറ്റിവച്ചു. കുസാറ്റും ഇന്നു നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.