മുല്ലപ്പെരിയാര്‍:കേരളത്തിന് വേണ്ടി ഹരീഷ് സാല്‍വെ ഹാജരാകും

single-img
4 May 2012

മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും.മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കേരളത്തിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകും.റിപ്പോര്‍ട്ട് കേരളത്തിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്ന് സാല്‍വെയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മന്ത്രി പി.ജെ ജോസഫ് പറഞ്ഞു പറഞ്ഞു.മുന്‍ ചീഫ് ജസ്റ്റിസ് എ. എസ്. ആനന്ദ് അധ്യക്ഷനായ ഉന്നതാധികാര സമിതിയുടെതാണു റിപ്പോർട്ട്.