100 പവൻ മോഷ്ടിച്ച കേസിൽ 3 പേരെ അറസ്റ്റു ചെയ്തു.

single-img
4 May 2012

തിരുവനന്തപുരം:രണ്ടു ദിവസം മുമ്പ് തലസ്ഥാന നഗരിയിൽ പോലീസ് കമ്മിഷ്ണറുടെ ഓഫീസിനു അടുത്തായി അനിൽ കുമാറിന്റെ വീട്ടിൽ നിന്നും 100 പവനും 20000 രൂപയും കവർച്ച ചെയ്ത കേസിൽ മൂന്നു പേർ അറസ്റ്റിലായി.അനിൽ കുമാർ,മധു,രാജ് കുമാർ എന്നിവരാണ് പോലീസ് പിടിയിലായത്. 50 പവനോളം സ്വർണ്ണം ഇവരുടെ കയ്യിൽ നിന്നും കിട്ടിയിട്ടുണ്ട്. അനിൽ കുമാറും രാജ്കുമാറും ജയിലിൽ വെച്ചെ കൂട്ടുകാരാണ്.നിരവധി മോഷണ ക്കേസുകളിൽ പ്രതിയായ അനിൽ കുമാർ ആറുമാസം മുമ്പാണ് പുറത്തിറങ്ങിയത്.മരുന്ന് മൊത്ത വ്യാപാരിയായ അനിൽ കുമാർ പണയം വെച്ചിരുന്ന സ്വർണ്ണം തിരികെ എടുത്തു കൊണ്ടു വന്ന അന്നു തന്നെയാണ് മോഷണം നടന്നത്.പണയമിടപാട് സ്ഥാപനത്തിലെ ഒരു ജീവനക്കാരനാണ് ഇവർക്ക് ഈ വിവരം കൈ മാറിയതെന്നും പോലീസ് സംശയിക്കുന്നുണ്ട്.തിരുവനന്തപുരത്തു വെച്ച് കഞ്ചാവ് കേസിൽ അറസ്റ്റിലായ മധുവിനെ ചോദ്യം ചെയ്തപ്പോഴാണ് ഈ കേസിനെ കുറിച്ചുള്ള വിവരം ലഭിച്ചത്.