ട്രെയിനില്‍ നിന്ന് തള്ളിയിട്ട ഫ്രഞ്ചു പൗരന്‍ മരിച്ചു; ടി.ടി.ഇ റിമാന്‍ഡില്‍

single-img
4 May 2012

ഹരിയാനയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും ടി.ടി.ഇ തള്ളിയിട്ടതിനെ തുടര്‍ന്ന്  ഗുരുതരമായി പരിക്കേറ്റ ഫ്രഞ്ച്  പൗരന്‍  ഫ്രാങ്ക് വില്‍ഫ്രഡ് (23)  മരിച്ചു. സംഭവത്തെതുടര്‍ന്ന് ടി.ടി.ഇ മനോജ്കുമാറിനെ പോലീസ് രണ്ടു ദിവസത്തേയ്ക്ക്  കസ്റ്റഡിയിലെടുത്തു. ട്രെയിന്‍ വച്ച് വഴക്കുണ്ടായതിനെ തുടര്‍ന്ന്  മനോജ് ഫ്രാങ്കിനെ  തള്ളിയിടുകയായിരുന്നുവെന്നാണ്  പോലീസ് കരുതുന്നത്.  ഫ്രാങ്കിന്റെ  പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍  മനോജില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.    റെയില്‍വേ അധികൃതരെ ഈ സംഭവം അറിയിക്കാത്തതാണ്  ടി.ടി.ഇ മനോജിനെ സംശയിക്കാന്‍ കാരണം.

അമൃതസറിലേക്കുള്ള സാച്ച്ഖണ്ഡ്  എക്‌സ്പ്രസ് സ്റ്റേഷന്‍ വിട്ടയുടനെ ഫ്രാങ്ക് വില്‍ഫ്രഡ് പ്ലാറ്റ്‌ഫോമില്‍ വീണുകിടക്കുന്ന  നിലയില്‍ കണ്ടെത്തുകയായിരുന്നു.  തലയ്ക്ക് ഗുരുതരമായി  പരിക്കേറ്റ ഇദ്ദേഹം ഛത്തീസ്ഗഢ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം 29നായിരുന്നു സംഭവം നടന്നത്.