ആനമുടിൽ അനധികൃതമായി താമസിച്ച ഫ്രഞ്ചുകാരൻ പിടിയിൽ

single-img
4 May 2012

വരയാടുകളുടെ ആവാസ കേന്ദ്രമായ ഇരവികുളം ദേശീയ ഉദ്യാനത്തിലെ ആനമുടിയിൽ ഒളിച്ചു കഴിയുകയായിരുന്ന പ്രഞ്ചുകാരൻ പിടിയിൽ.ലുഡോവിക് റെവില്ലാർഡ് (44)എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്.നിരോധിത മേഖലയായ ആനമുടിയിലേയ്ക്ക് പോകാൻ ഏപ്രിൽ മുപ്പതിന് ഇയാൾ വനം വകുപ്പിന്റെ അനുമതി തേടിയിരുന്നു.എന്നാൽ നിരോധിത മേഖലയായതുകൊണ്ട് തന്നെ അനുമതി ലഭിച്ചില്ല.ഇതിനെ തുടർന്നാണ് വനപാലകരുടെ കണ്ണുവെട്ടിച്ച് ഇയാൾ പ്രദേശത്ത് എത്തിയത്.അവിടെ ടെന്റ് കെട്ടി താമസിക്കുകയായിരുന്ന റെവില്ലാർഡിനെ വരയാടുകളുടെ കണക്കെടുക്കാൻ പോയവരാണ് കണ്ടത്.ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകരെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.കോടതി ഇയാളെ റിമാൻഡ് ചെയ്തു.