കോടതിയെ വെല്ലുവിളിച്ച് കൊണ്ട് ഇ.പി.ജയരാജൻ

single-img
4 May 2012

പൊതുനിരത്തിൽ പൊതുയോഗം നടത്തുന്നതുമായി ബന്ധപ്പെട്ട് കോടതിയുമായി യുദ്ധത്തിന് തയ്യാറാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ.ജനങ്ങൾ സംഘടിച്ചാൽ കോടതികൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ ജയരാജൻ പൌരാവകാശങ്ങൾക്ക് വേണ്ടി പോരാടാനുള്ള ശക്തി ഇടത് പ്രസ്ഥാനങ്ങൾക്ക് ഉണ്ടെന്നും അഭിപ്രായപ്പെട്ടു.കണ്ണൂരിലെ സിപിഎം സംഘടിപ്പിച്ച പരിപാടിയിലാണ് പാതയോര യോഗങ്ങൾ നിരോധിച്ച കോടതി വിധിയെ രൂക്ഷമായി വിമർശിച്ച് ജയരാജൻ സംസാരിച്ചത്.വിധി ലംഘിക്കുന്നവരെ കോടതിയ്ക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് നോക്കാമെന്നും അദേഹം വെല്ലുവിളിച്ചു.