ആഷിഖ് അബുവിന്റെ പുതിയ ചിത്രം“ടാ തടിയാ”

single-img
4 May 2012

സാൾട്ട് ആന്റ് പെപ്പറിന്റെ രുചിക്കൂട്ടിലൂടെയും 22എഫ്കെയുടെ തന്റേടത്തിലൂടെയും മലയാളി പ്രേക്ഷകരെ കൈയിലെടുത്ത ആഷിഖ് അബു തന്റെ പുതിയ ചിത്രവും പ്രഖ്യാപിച്ചു.“ഡാ തടിയാ” എന്നാണ് പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്.ശേഖർ മേനോൻ,ശ്രീനാഥ് ഭാസി എന്നീ പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.ആഷിഖ് അബുവിന്റെ തന്നെ പുതിയ നിർമ്മാണ കമ്പനിയായ ഒപിഎം(ഓ പൺ യുവർമൌത്ത്) പ്രൊഡക്ഷന്റേതാണ് നിർമ്മാണം.ഒപിഎംന്റെ ആദ്യ നിർമ്മാണ സംരംഭമാണ് “ഡാ തടിയാ”ശ്യാം പുഷ്കർ,അഭിലാഷ് കുമാർ,ദിലീഷ് നായർ എന്നിവർ ചേർന്ന് തിരക്കഥ നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദാണ്.ബിജിപാൽ സംഗീത സംവിധാനം നിർവഹിക്കുന്നു.