കൊലപാതകത്തിനു പിന്നിൽ സിപിഎമ്മെന്ന് ഇടതുപക്ഷ ഏകോപനസമിതി

single-img
4 May 2012

ഇടതുപക്ഷ ഏകോപനസമിതി സംസ്ഥാന സെക്രട്ടറിയുമായ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിനു പിന്നിൽ സി പി എം ആണെന്ന് ഇടതുപക്ഷ ഏകോപനസമിതി.കൊലപാതകത്തിന്റെ സാധ്യത സിപിഎമ്മിലേക്കു വിരല്‍ചൂണ്ടുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.ഡല്‍ഹിയിലെ ഔദ്യോഗിക പരിപാടികള്‍ വെട്ടിക്കുറച്ച് മുഖ്യമന്ത്രി കോഴിക്കോട്ടേക്ക് യാത്ര തിരിച്ചു.സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണു കൊലപാതകം നടന്നതെന്ന് റവലുഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രവർത്തകർ പറഞ്ഞു.എന്നാൽ ഇക്കാര്യത്തിൽ സിപിഎമ്മിനു ഇക്കാര്യത്തില്‍ യാതൊരു പങ്കുമില്ലെന്ന് ജില്ലാ നേതൃത്വം പറഞ്ഞു.