സിവിൽ സർവ്വീസ്:ആദ്യ രണ്ട് റാങ്കും പെൺകുട്ടികൾക്ക്

single-img
4 May 2012

2011ലെ സിവിൽ സർവ്വീസ് പരീക്ഷയിൽ ആദ്യ രണ്ട് റാങ്കുകൾ പെൺകുട്ടികൾ കരസ്തമാക്കി.ഡൽഹിക്കാരിയായ ഷെന അഗർവാളിനാണ് ഒന്നാം റാങ്ക്.ആൾ ഇന്ത്യ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കൽ സയസിൽ നിന്ന് എംബിബിഎസ് കഴിഞ്ഞ ഷെന തന്റെ മൂന്നാം ശ്രമത്തിലാണ് ഉന്നത വിജയത്തോട് കൂടി സിവിൽ സർവ്വീസ് നേടിയത്.രണ്ടാം റാങ്ക് നേടിയ രുക്മണി റിയാർ സോഷ്യൽ സയൻസ് ബിരുദാനന്തര ബിരുദധാരിയാണ്.മുംബൈയിലെ റ്റാറ്റ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ നിന്നും പഠിച്ചിറങ്ങിയ അവരുടെ ആദ്യ ശ്രമം തന്നെ വിജയം കണ്ടു.ഡൽഹിയിൽ നിന്നുള്ള എം ടെകുകാരനായ പ്രിൻസ് ധവാനാണ് മൂന്നാം റാങ്ക്.സർക്കാറിന്റെ വിവിധ വകുപ്പുകളിൽ ഉന്നത സ്ഥാനങ്ങൾ വഹിക്കാൻ ഇത്തവണ അർഹത നേടിയത് 910 പേരാണ്.ഇതിൽ 195 പെൺകുട്ടികളും 715 ആൺകുട്ടികളും ഉൾപ്പെടുന്നു.