കളക്ടറുടെ മോചനത്തിന് രഹസ്യധാരണയൊന്നും ഉണ്ടാക്കിയിട്ടില്ല :രമണ്‍ സിംഗ്

single-img
4 May 2012

കളക്ടറുടെ മോചനത്തിന്  മാവോയിസ്റ്റുകളുമായി  രഹസ്യധാരണയൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന്  ഛത്തീസ്ഗഡ്  മുഖ്യമന്ത്രി  രമണ്‍ സിംഗ്.  മാവോവാദികളുമായി  ഉണ്ടാക്കിയ  ധാരണ  പൊതുജനങ്ങള്‍ക്ക്  പരിശോധിക്കാവുന്ന വിധത്തില്‍  വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുമെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കളക്ടറുടെ മോചനത്തിന്  പകരമായി  ജയിലില്‍  കിടക്കുന്ന  ചില  തടവുകാരെ  വിട്ടയക്കാമെന്ന്  സര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി  മാവോയിസ്റ്റുകള്‍  അവകാശപ്പെട്ടിരുന്നു.  ഇതിനോട്  പ്രതികരിക്കവേയാണ്‌ മുഖ്യമന്ത്രി  രമണ്‍ സിംഗ് ഇക്കാര്യം പറഞ്ഞത്.