പരിയാരം ഭരണ സമിതി പിരിച്ച് വിടില്ല: സി.എന്‍ . ബാലകൃഷ്ണന്‍

single-img
4 May 2012

പരിയാരം മെഡിക്കല്‍ കോളേജ് ഭരണസമിതി  പിരിച്ച് വിടേണ്ട  സാഹചര്യം ഇപ്പോള്‍  നിലവിലില്ലെന്ന്‌ സഹകരണവകുപ്പ് മന്ത്രി  സി.എന്‍ബാലകൃഷ്ണന്‍.  ഭരണസമിതി പിരിച്ചുവിടണമെന്ന സി.എം.പിയുടെ ആവശ്യത്തോട്,  മാധ്യമങ്ങളോട്  പ്രതികരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പരിയാരം മെഡിക്കല്‍കോളേജ് ഭരണ സമിതിയുടെ  പ്രവര്‍ത്തനങ്ങളും  ക്രമക്കേടുകളും   അന്വേഷിക്കുന്നതിന്  ചുമതലപ്പെടുത്തിയ  കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളില്‍ ഭരണ സമിതി പിരിച്ചുവിടാന്‍  നിര്‍ദ്ദേശമില്ലെന്നും  ഇക്കാര്യം നേരത്തേതന്നെ  വ്യക്തമാക്കിയതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.