12 ദിവസത്തെ തടവിന് ശേഷം അലക്‌സ് സ്വവസതിയിലെത്തി

single-img
4 May 2012

മാവോയിസ്റ്റുകള്‍  വിട്ടയച്ച  സൂക്മ കളക്ടര്‍ അലക്‌സ്‌പോള്‍ മേനോന്‍  പന്ത്രണ്ട് ദിവസത്തിനുശേഷം വീട്ടില്‍ മടങ്ങിയെത്തി.  ഭാര്യയും കുടുംബ സുഹൃത്തുക്കളും ചേര്‍ന്ന് അദ്ദേഹത്തെ  സ്വീകരിച്ചു.  ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമാണ് അദ്ദേഹം   സുക്മയിലെത്തിയത്.

അലക്‌സ്‌പോളിലെ  സൂക്മ കളക്ടര്‍  പദവിയില്‍ നിന്നും ഒഴിവാക്കിയതായി  ഛത്തീസ്ഗഡ് ഗവണ്‍മെന്റ് അറിയിച്ചു. തൊട്ടടുത്ത ജില്ലയായ  ദണ്ഡേവാഡയിലെ  കളക്ടര്‍ ഒ.പി ചൗധരിയ്ക്ക്  സുക്മ ജില്ലയുടെ അധിക ചുമതല നല്‍കിയതായും  ഈ അറിയിപ്പില്‍ പറയുന്നു.  കഴിഞ്ഞ മാസം 21ന്  ഒരു പൊതു ചടങ്ങില്‍ നിന്ന്  തട്ടികൊണ്ടുപോയ അലക്‌സ്‌പോള്‍  മേനോനെ  ഇന്നലെയാണ് മാവോവാദികള്‍ വിട്ടയച്ചത്.