എയർ ഇന്ത്യക്ക് യു എസ് പിഴയിട്ടു.

single-img
4 May 2012

എയർ ഇന്ത്യക്ക് യു എസ് ഗതാതഗത വകുപ്പ് പിഴ ചുമത്തി.അമേരിക്കൻ എയർ ലൈൻ നിയമം പാലിക്കാത്തതിനാലാണ് 42.5 ലക്ഷം പിഴ നൽകിയത്.യാത്രക്കാരുടെ സൌകര്യാർത്ഥം ഉണ്ടാക്കിയ പുതിയ നിയമ പ്രകാരം സർവ്വീസുകളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും വെബ്സൈറ്റ് മുഖേന യാത്രക്കാരെ അറിയിക്കേണ്ടതാണ്.സർവ്വീസുകളുടെ കാലതാമസവും ഫീസിന്റെ കാര്യവും യാത്രക്കാരെ അറിയിക്കുന്നതിൽ എയർ ഇന്ത്യ അലംഭാവം കാണിച്ചു എന്നാണ് യു എസ് ഗതാഗത വകുപ്പ് പറയുന്നത്.ഇതിനാലാണ് പിഴനൽകിയതെന്ന് യുഎസ് ഗതാഗത സെക്രട്ടറി റേ ലാഹുഡ് പറഞ്ഞു.