പരിസര ശുചീകരണത്തിന് ഇനി വിദ്യയുടെ മുഖം

single-img
3 May 2012

ഇന്ത്യൻ ഗവണ്മെന്റിന്റെ ശുചീകരണ യജ്ഞങ്ങൾക്ക് ഗ്ലാമർ മുഖം നൽകാൻ ഡേർട്ടി പിക്ചർ നായിക വിദ്യാ ബാലൻ.ജനാരോഗ്യവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ആവിഷ്കരിക്കുന്ന ശുചീകരണ പരിപാടികളുടെ ബ്രാൻഡ് അംബാസിഡർ ആയിട്ടാണ് വിദ്യയെത്തുന്നത്.വിദ്യ എത്തുന്നതിലൂടെ പ്രചാരണ പ്രവർത്തനങ്ങൾ വിജയത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രമന്ത്രി ജയറാം രമേശ് പറഞ്ഞു.ഒരു അഭിനേതാവ് എന്ന നിലയിൽ സ്ക്രീനിൽ ഡേർട്ടി പിക്ചർ ചെയ്യാൻ കഴിഞ്ഞതും സ്ക്രീനിന് പുറത്ത് ക്ലീൻ പിക്ചർ ചെയ്യാൻ കഴിയുന്നതും വലിയ കാര്യമാണെന്ന് വിദ്യ ബാലൻ പറഞ്ഞു.ഇങ്ങനെ ഒരു അവസരം ലഭിച്ചത് അഭിമാനമായി കാണുന്നുവെന്നും നടി പറഞ്ഞു.“പരിസര ശുചീകരണമെന്നത് ദേശീയ തലത്തിൽ വളർത്തി കൊണ്ട് വരേണ്ട ഒരു ശീലമാണ്.അതുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടികളിൽ പങ്കെടുക്കാൻ ഞാൻ തയ്യാറായി കഴിഞ്ഞു”അവർ പറഞ്ഞു.