ടൈഗര്‍ ഹനീഫിനെ ഇന്ത്യയിലേയ്ക്ക് നാടുകടത്താന്‍ ഉത്തരവ്

single-img
3 May 2012

ഗുജറാത്ത് ട്രെയിന്‍ ബോംബ് സ്‌ഫോടനക്കേസിലെ പ്രധാനപ്രതിയായ  ടൈഗര്‍ ഹനീഫിനെ  ഇന്ത്യയിലേയ്ക്ക്  നാടുകടത്താന്‍  ബ്രിട്ടീഷ് കോടതി ഉത്തരവിട്ടു.  അധോലോക നായകന്‍  ദാവൂദ് ഇബ്രാഹിമിന്റെ അനുയായിയാണ് ഹനീഫ്.  1993ല്‍ ഗുജറാത്തിലെ സൂറത്തിലുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തിലെ മുഖ്യ ആസൂത്രകനാണ് ടൈഗര്‍ ഹനീഫ്. ദാവൂദ് ഇബ്രാഹിമിനുവേണ്ടി പാകിസ്ഥാനില്‍  നിന്ന് ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നതിന് ഗുജറാത്തില്‍ നേതൃത്വം നല്‍കി വന്നതും  ഇദ്ദേഹമാണ്.

ഇന്ത്യയില്‍ കുറ്റകൃത്യം  ചെയ്ത ശേഷം വിദേശത്ത് അറസ്റ്റിലായവരെ  ഇന്ത്യന്‍ നിയമപ്രകാരം  വിചാരണ ചെയ്യാന്‍ ആന്വേഷണ ഏജന്‍സികള്‍  മുമ്പും ശ്രമിച്ചിരുന്നെങ്കിലും അത് പരാജയപ്പെട്ടുകയായിരുന്നു.  ലണ്ടന്‍ കോടതിയുടെ  ഉത്തരവിലൂടെ  ഇന്ത്യന്‍ അന്വേഷണ ഏജന്‍സിക്ക് ഇയാളെ ഇന്ത്യന്‍ നിയമപ്രകാരം വിചാരണചെയ്യാനാകും. 2010ല്‍ അറസ്റ്റിലായ അദ്ദേഹത്തിന് ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കാനാകും.   ഇതിന് മൂന്ന് മാസകാലതാമസം വേണ്ടിവരും.