സുഖ്മ ജില്ലാകളക്ടറെ മോചിപ്പിച്ചു

single-img
3 May 2012

മാവോയിസ്റ്റുകള്‍  തട്ടിക്കൊണ്ടുപോയ  സുഖ്മ ജില്ലാ കളക്ടര്‍ അലക്‌സ് പോള്‍ മേനോനെ മോചിപ്പിച്ചു. സര്‍ക്കാര്‍ മദ്ധ്യസ്ഥരായ  നിര്‍മല  ബുച്ചും എസ്.എം. മിശ്രയും മാവോവാദികളുടെ മദ്ധ്യസ്ഥരും തമ്മില്‍  ഏതാനും  ദിവസങ്ങളായി  നടത്തിയ  ചര്‍ച്ചയ്‌ക്കൊടുവിലാണ്  അലക്‌സിനെ മോചിപ്പിച്ചത്.

കഴിഞ്ഞമാസം 21 നാണ്  മാവോയിസ്റ്റുകള്‍  മാജിപുര എന്ന ഗ്രാമത്തിലെ  ഒരു  പൊതുയോഗത്തിനിടയില്‍  സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിവെച്ചുകൊന്നതിന് ശേഷം  കളക്ടറെ  തട്ടിക്കൊണ്ട് പോയത്. അസ്മരോഗിയായ  അദ്ദേഹത്തിന്റെ  ആരോഗ്യനില  മോശമായെന്ന്  മാവോയിസ്റ്റുകള്‍  അറിയിച്ചതിനെ  തുടര്‍ന്ന്  മരുന്ന് എത്തിച്ചുകൊടുത്തിരുന്നു. മാവോയിസ്റ്റുകളും സര്‍ക്കാര്‍ മധ്യസ്ഥരും  ഒത്തുതീര്‍പ്പിലെത്തിയതോടെയാണ്  തമിഴ്നാട്  സ്വദേശിയായ  കളക്ടറുടെ  മോചനത്തിന് വഴിതെളിച്ചത്.