ശ്രീശാന്തിന് ശസ്ത്രക്രിയ; ഐ.പി.എല്‍ നഷ്ടമാകും

single-img
3 May 2012

ഇന്ത്യന്‍ പേസ്ബൗളര്‍ ശ്രീശാന്തിന് ശസ്ത്രക്രിയ. കാല്‍ വിരലുകളിലാണ് ശസ്ത്രക്രിയ നടത്തുന്നത്.  പരിക്കിനെ തുടര്‍ന്ന് കളികളത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു ശ്രീശാന്ത്.  ശസ്ത്രക്രിയയും  തുടര്‍ന്ന് വിശ്രമവും വേണ്ടിവരുന്നതിനാല്‍ അഞ്ച് മാസത്തോളം  ശ്രീശാന്തിന് കളിക്കളത്തിലിറങ്ങാനാവില്ല. ഇതോടെ ഐ.പി.എല്‍  അഞ്ചാം സീസണ്‍ ശ്രീശാന്തിന് നഷ്ടമാകും. ഐ.പി.എല്ലില്‍  രാജസ്ഥാന്‍ റോയല്‍സില്‍ അംഗമാണ് ശ്രീശാന്ത്. ആഗസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ  ടീമില്‍ അണിനിരന്ന  ശ്രീശാന്ത് അതിന്‌ശേഷം ഒരോരു  ഫസ്റ്റ്ക്ലാസ് മത്സരം മാത്രമാണ്  കളിച്ചത്.