പൂര്‍ണ്ണചന്ദ്രന് എല്‍.ഡി ക്ലാര്‍ക്കായി ജോലി

single-img
3 May 2012

ബോംബ് സ്‌ഫോടനത്തില്‍  ഇടത് കൈപ്പത്തിയും  വലത് കണ്ണും  നഷ്ടപ്പെട്ട  പൂര്‍ണ്ണചന്ദ്രന്  സ്വാതിതിരുന്നാല്‍  സംഗീത  കോളേജില്‍  എല്‍.ഡിക്ലാര്‍ക്കായി  ജോലി നല്‍കാന്‍  മന്ത്രിസഭായോഗം   തീരുമാനിച്ചു. പൂര്‍ണ്ണചന്ദ്രന്‍ ഇപ്പോള്‍  പെര്‍ഫോര്‍മിംഗ് ആര്‍ട്‌സ്  വിഷയത്തില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്

പൂര്‍ണ്ണചന്ദ്രന്‍ തനിക്കൊരുജോലിവേണമെന്ന്  മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നു. ഉദ്യോസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ജോലി നല്‍കാന്‍ തീരുമാനിച്ചത് എന്ന്  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭായോഗത്തിനുശേഷം വാര്‍ത്താലേഖകരോട് പറഞ്ഞു.തമിഴ്‌നാട്ടില്‍ നിന്ന്  കണ്ണൂരിലെത്തി ആക്രി പെറുക്കി  വിറ്റ് ജീവിക്കവേ, ആക്രി എന്നു കരുതി  എടുത്ത സ്റ്റീല്‍ബോംബ് പൊട്ടിയാണ് അനാഥനായ പൂര്‍ണ്ണചന്ദ്രന് ഇടത്‌കൈപ്പത്തിയും  വലതു കണ്ണും നഷ്ടപ്പെട്ടത്.