നഴ്സിംഗ് വിദ്യാഥിനികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു.

single-img
3 May 2012

തിരുവനന്തപുരം:20 ഓളം നഴ്സിംഗ് വിദ്യാർതിനികൾക്ക് ഹോസ്റ്റലിൽ നിന്നും ഭക്ഷ്യ വിഷബാധയേറ്റു.ജനറൽ ആശുപത്രി സ്കൂൾ ഓഫ് നഴ്സിംഗ് കോളെജ് ഹോസ്റ്റലിൽ നിന്നുള്ള വിദ്യാർഥിനികൾക്കാണ് ഭക്ഷ്യ വിഷ ബാധയേറ്റത്.ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിൽ 16 പേരെ വൈകിട്ടോടെ വിട്ടയയ്ക്കുകയും ചെയ്തു.ഇന്നലെ ഉച്ച ഭക്ഷണത്തിനു ശേഷമാണ് ഇവർക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്.ഭക്ഷണത്തോടൊപ്പം നൽകിയ കറിയിൽ നിന്നാകാം വിഷബാധയേറ്റിട്ടുള്ളതെന്ന് സംശയിക്കുന്നതായി ഹോസ്റ്റൽ അധികൃതർ പറഞ്ഞു.ചികിത്സയിലുള്ളവരുടെ നില ഗുരുതരമല്ലെന്നും ഇവർ പറഞ്ഞു.