നഴ്സുമാരുടെ ശമ്പളവർദ്ധന മാനേജ്‌മെന്റ് അസോസിയേഷന്‍ അംഗീകരിച്ചില്ല

single-img
3 May 2012

ശമ്പളം ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ബലരാമന്‍ കമ്മിറ്റി ഇന്നലെ നല്‍കിയ റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ്  അസോസിയേഷന്‍ അറിയിച്ചു. എന്നാല്‍ ശമ്പള വര്‍ധന ഉടന്‍  നടപ്പാക്കിയില്ലെങ്കില്‍  സമരം തുടങ്ങുമെന്ന് നഴ്‌സുമാരുടെ സംഘടന അറിയിച്ചിട്ടുണ്ട്.

ശമ്പളവര്‍ധനയില്‍ ശുപാര്‍ശ ചെയ്യാന്‍ ബലരാമന്‍ കമ്മീഷന്‍ അധികാരമില്ല, ശമ്പളം മൂന്നിരട്ടിയായി ഉയര്‍ത്തണമെന്ന കമ്മീഷന്റെ ശുപാര്‍ശ ഏകപക്ഷീയമാണ്, സ്വകാര്യ ആശുപത്രികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ കമ്മീഷന്‍  തയാറായില്ല,  സര്‍ക്കാര്‍ ആശുപത്രിയില്‍  രണ്ട് ഷിഫ്റ്റുകള്‍ മാത്രമുള്ളപ്പോള്‍  സ്വകാര്യ ആശുപത്രിയില്‍ മൂന്ന്  ഷിഫ്റ്റ് നടപ്പാക്കണമെന്നാവശ്യം വിരോധാഭാസമാണെന്നും  ബലരാമന്‍ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട്  സ്വകാര്യ ആശുപത്രി മാനേജുമെന്റുകള്‍ പറയുഞ്ഞു. കൂടാതെ സിസിടിവികള്‍ സ്ഥാപിച്ചത് പോലീസ് നിര്‍ദ്ദേശപ്രകാരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബലരാമന്‍ കമ്മിറ്റിയുടെ  റിപ്പോര്‍ട്ട്  തള്ളി സ്വകാര്യ ഏജന്‍സിയെക്കൊണ്ട്  വീണ്ടും പഠനം നടത്തണമെന്ന്  അസോസിയേഷന്‍ ആവശ്യപ്പെടുമെങ്കിലും നഴ്‌സുമാര്‍ ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം  ചെയ്തു. അടുത്ത നിയസഭാ സമ്മേളനത്തില്‍ ഈ നിയമങ്ങള്‍  പാസാക്കുമെന്നും  സംഘടനകള്‍ വ്യക്തമാക്കി.