ഗണേഷനെ മന്ത്രിസഭയില്‍ നിന്നും പിന്‍വലിക്കണമെന്ന കത്ത് മുഖ്യമന്ത്രി സ്വീകരിച്ചില്ല

single-img
3 May 2012

മന്ത്രിസഭയില്‍ നിന്ന്  കെ.ബി.ഗണേഷ്‌കുമാറിനെ  പിന്‍വലിക്കന്‍  കേരളാ കോണ്‍ഗ്രസ് പിള്ള ഗ്രൂപ്പ് നല്‍കിയ കത്ത് ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന വ്യവസ്ഥയില്‍ ഉമ്മന്‍ചാണ്ടി  സ്വീകരിച്ചില്ല. ഇന്നലെ ജനറല്‍ സെക്രട്ടറി  വേണുഗോപാലന്‍ നായരാണ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കത്ത് നല്‍കിയത്. പ്രശ്‌നം ചര്‍ച്ചയിലൂടെ  പരിഹരിക്കാമെന്ന നിലപാടാണ്  മുഖ്യമന്ത്രി സ്വീകരിച്ചത്.  പിന്നീട് യു.ഡി.എഫ് കണ്‍വീനര്‍  പി.പി തങ്കച്ചനെയും സന്ധ്യയ്ക്ക്‌ കെ.പി.സി.സി പ്രസിഡന്റ്  രമേശ് ചെന്നിത്തലയുമായും വേണുഗോപാലന്‍ നായര്‍ ചര്‍ച്ച നടത്തി.  അടുത്ത ദിവസങ്ങളില്‍ത്തന്നെ  പ്രശ്‌നം  പരിഹരിക്കാമെന്ന്  കെ.പി.സി.സി പ്രസിഡന്റ് ഉറപ്പ് നല്‍കി.