രാജിവെക്കില്ല:കെ.ബി ഗണേഷ് കുമാർ

single-img
3 May 2012

മന്ത്രി സ്ഥാനം രാജിവെക്കേണ്ട യാതൊരു സാഹചര്യവും ഇപ്പോൾ ഇല്ലെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ.ഇക്കാര്യത്തിൽ മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്നും അദേഹം പറഞ്ഞു.കേരള ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദേഹം.രാജിവെക്കാൻ മാത്രമുള്ള തെറ്റൊന്നും താൻ ചെയ്തിട്ടില്ലെന്നും ഗണേഷ് കുമാർ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.കേരള കോൺഗ്രസ് മന്ത്രിയെ പിൻ വലിക്കുകയാണെന്ന് കാണിക്കുന്ന കത്ത് കഴിഞ്ഞ ദിവസം കേരള കോൺഗ്രസ് (ബി) നേതാവും ഗണേഷ് കുമാറിന്റെ അച്ഛനുമായ ആർ.ബാലകൃഷ്ണ പിള്ള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്ക് കൈമാറാൻ എത്തിയിരുന്നെങ്കിലും മുഖ്യമന്ത്രി അത് വാങ്ങിയിരുന്നില്ല.പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാമെന്ന് മുഖ്യമന്ത്രി പറയുകയായിരുന്നു.ഇന്ന് അത് പ്രകാരം ചർച്ച നടക്കാൻ ഇരിക്കുകയാണ്.ചലച്ചിത്ര വികസന കോർപ്പറേഷനിൽ സിനിമ പ്രവർത്തകരെ മാത്രം ഉൾക്കൊള്ളിക്കുന്നു എന്ന പാർട്ടിയുടെ പരാതിയ്ക്ക് മറുപടിയായി അത്തരം തീരുമാനത്തിലൂടെ പ്രയോജനം മാത്രമാണ് ഉണ്ടായതെന്നും പ്രതികരിച്ചു.