പ്രാത്ഥനകൾക്ക് ഫലമുണ്ടായി ജഗതി ജീവിതത്തിലേയ്ക്ക് തിരിച്ചു വരുന്നു

single-img
3 May 2012

തിരുവനന്തപുരം:വാഹനാപകടത്തിൽ പരിക്കേറ്റ് വെല്ലൂർ ക്രിസ്ത്യൻ മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കിടക്കുന്ന ജഗതി ശ്രീകുമാറിന്റ് ആരോഗ്യ നിലയിൽ കാര്യമായ പുരോഗതിയുള്ളതായി ആശുപത്രി അധികൃതർ പറഞ്ഞു.വെല്ലൂരിലെ ശീതികരിച്ച മുറിയിൽ മരണത്തിന്റെയും  ജീവിതത്തിന്റെയും ഇടയിൽ നിന്നും വെല്ലുവിലികളെ ധൈര്യപൂർവ്വം നേരിട്ടുകൊണ്ട്  പുതിയൊരു ജീവിതത്തിലേയ്ക്ക് പിച്ച വെയ്ക്കുന്നു.കഴിഞ്ഞ മാസം 12 നായിരുന്നു കോഴിക്കോട്ടെ മിംസിൽ നിന്നും വെല്ലൂരിലേയ്ക്ക് ജഗതിയെ കൊണ്ടു പോയത്.ഭര്യ ശോഭയും മക്കൾ പാർവ്വതിയും രാജ് കുമാറും  മരുമക്കളുമാണ് ഇപ്പോൾ ജഗതിയ്ക്കൊപ്പം വെല്ലൂരിലുള്ളത്.ഭാര്യയെയും മക്കളെയും നോക്കി പുഞ്ചിരിക്കുകയും പാട്ടു കേൾക്കുകയും ലാപ്ടോപ്പിൽ സിനിമ കാണുകയും ചെയ്യുന്നുണ്ട്.ബന്ധുക്കൾക്കല്ലാതെ ഇവിടേയ്ക്ക് മറ്റാർക്കും  പ്രവേശനമില്ല.മുറിയിലെ ഐ പോഡ് നിറയെ അദ്ദേഹത്തിന് ഇഷ്ട്ടപ്പെട്ട പാട്ടുകളും ലാപ്ടോപ്പിൽ താൻ അഭിനയിച്ച ഇഷ്ട്ടപ്പെട്ട സിനിമകൾ എന്നിവയെല്ലാം അദ്ദേഹം  ശ്രദ്ധയോടെ കാണുന്നുണ്ട്.
കോഴിക്കോട്ടെ ആശുപത്രിയിൽ നൽകിയിരുന്ന ചികിത്സകൾ വിശദമായി പഠിച്ചതിനു ശേഷം മാത്രമേ തുടർ ചിത്സയെക്കുറിച്ച് അന്തിമ തീരുമാനം എടുക്കൂ. നേരത്തെ മുതൽ നൽകി കൊണ്ടിരുന്ന മരുന്നുകൾ ക്രമേണ കുറച്ചു കൊണ്ടു വരികയാണ്.ഫിസിയോതെറാപ്പിയും തുടങ്ങിയിട്ടുണ്ട്.