ഹിലാരി ക്ലിന്റണ്‍ മമതയുമായി കൂടികാഴ്ച നടത്തിയേക്കും

single-img
3 May 2012

നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തുന്ന  യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിമമതയുമായി കൂടിക്കാഴ്ച നടത്തിലേയ്ക്കും. സംസ്ഥാനവികസനത്തിനായി  മമത കൈകൊണ്ട  നടപടികളും  വ്യവസായിക വളര്‍ച്ചയ്ക്കായി  മമത സ്വീകരിച്ച  നിലപാടുകളും അറിയുവാന്‍ താല്‍പര്യം  ഉണ്ടെന്ന്  ഹിലാരിയോടൊപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.  ബംഗ്ലാദേശുമായി വ്യാപാര  ബന്ധം ശക്തമാക്കുന്നതിനെ കുറിച്ചും  ഹിലാരി ചര്‍ച്ച നടത്തും.

ശനിയാഴ്ച ഇന്ത്യയിലെത്തുന്ന ഹിലാരി ക്ലിന്റണ്‍ അയല്‍ രാജ്യമായ  ബംഗ്ലാദേശ് സന്ദര്‍ശനത്തിന് ശേഷമായിരിക്കുംകൊല്‍ക്കത്തിയിലേയ്ക്ക് പോവുക.