ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് ഡൽഹിയിൽ സമ്മാനിക്കും

single-img
3 May 2012

ന്യ്യൂഡൽഹി: 59-ആമത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് ഡൽഹിയിലെ വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയാണ് പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നത്.മകച്ച നടി വിദ്യാബാലൻ,മികച്ച മലയാള ചിത്രം ഇൻഡ്യൻ റുപ്പിയുടെ സംവിധായകൻ രഞ്ജിത്ത്,മികച്ച ചിത്രമായ ബ്യാരിയുടെ സംവിധായകൻ കെ.പി.സുവീരൻ തുടങ്ങിയവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങും.പ്രമേയ വൈവിധ്യവും അവതരണത്തിലെ മികവു കൊണ്ടുമാണ് ഇൻഡ്യൻ റുപ്പിയെ മലയാളത്തിലെ മികച്ച ചിത്രമായി തിരഞ്ഞെടുത്തത്.കേരള കർണ്ണാടക അതിർത്തി പ്രദേശത്തെ സംസാര ഭാഷയായ ബ്യാരി എന്ന ഭാഷയിൽ എടുത്ത ചിത്രത്തിനു ഭാഷയുടെ പേരു തന്നെ നൽകി തന്റെ ആദ്യ സിനിമയെടുത്ത മലയാളി സംവിധായകൻ സുവീരൻ മികച്ച ചിത്രത്തിനുള്ള അവാർഡ് മറാത്തി സിനിമയായ ദേവൂളിനൊപ്പം പങ്കിട്ടു.