നരസിംഹന്‍ അന്ധ്രാപ്രദേശ് ഗവര്‍ണ്ണറായി സത്യപ്രതിജ്ഞ ചെയ്തു

single-img
3 May 2012

അന്ധ്രാപ്രദേശ് ഗവര്‍ണ്ണറായി ഇ.എസ്.എല്‍ നരസിംഹന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. രാജ് ഭവനില്‍ നടന്ന ചടങ്ങില്‍  ഹൈക്കോടതി  ചീഫ് ജസ്റ്റിസ്  മദന്‍. ബി ലോകുര്‍  സത്യവാചകം  ചൊല്ലിക്കൊടുത്തു.  സത്യപ്രതിജ്ഞാ ചടങ്ങില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി  എന്‍കിരണ്‍ കുമാര്‍ റെഡ്ഡിയും നിയമസഭാ-പാര്‍ലമെന്റ്  അംഗങ്ങളും പങ്കെടുത്തിരുന്നു.   67 വയസുള്ള അദ്ദേഹം രണ്ടാം തവണയാണ്  അന്ധ്രാപ്രദേശ്  ഗവര്‍ണ്ണറാകുന്നത്.  രാഷ്ട്രപതി പ്രതിഭാ  പാട്ടീല്‍ ആണ്  അഞ്ച് വര്‍ഷം കൂടി ഈ സ്ഥാനം നരസിംഹന് നീട്ടി നല്‍കിയത്.  ഇന്‍ലിജന്‍സ്  ബ്യൂറോ ഡയറക്ടറായിരുന്ന  നരസിംഹന്‍  2006ല്‍  സര്‍വീസില്‍  നിന്ന് പിരിഞ്ഞതിനുശേഷം 2007ല്‍ ഛത്തീസ്ഗഡ് ഗവര്‍ണ്ണറായി.  2009 ല്‍ ആണ്  ആന്ധ്രാപ്രദേശ് ഗവര്‍ണ്ണറായി ചുമതലയേറ്റത്.