ഇ-മെയിൽ ചോർത്തൽ:മൂന്നാം പ്രതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

single-img
3 May 2012

വിവാദമായ ഇ-മെയിൽ ചോർത്തൽ കേസിൽ മൂന്നാം പ്രതിയായ അഡ്വ.ഷാനവാസിനെ ഏഴു ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയിൽ വിടാൻ തിരുവനന്തപുരം സിജെ എം കോടതി ഉത്തരവിട്ടു.ഇദ്ദേഹത്തെ കസ്റ്റഡിയിൽ കിട്ടുന്നതിനായി ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയിരുന്നു.അഡ്വ.ഷാനവാസിനും മാധ്യമപ്രവർത്തകൻ വിജു.വി.നായർക്കും ഹൈടെക് സെൽ എസ്ഐ ബിജു സലീമിനും കേസിൽ നേരിട്ട് പങ്കുണ്ടെന്ന് കോടതിയിൽ റിപ്പോർട്ടും നൽകിയിരുന്നു.കേസിൽ ഗൂഡാലോചന നടന്നത് കോഴിക്കോട്ട് വച്ചായിരുന്നുവെന്നും വാർത്ത പ്രസിദ്ധീകരിക്കാൻ വിജുവിനെ ഉപദേശിച്ചത് താനാണെന്നും ഷാനവാസ് കോടതി മുൻപാകെ പറഞ്ഞു.എന്നാലി മെയിൽ ചോർത്തലുമായി തനിക്ക് ബന്ധമൊന്നുമില്ലെന്നും അദേഹം പറഞ്ഞു.തന്റെ പേരിലുൾല മൂന്ന് മെയിൽ ഐഡികൾ ഹൈടെക് സെൽ ചോർത്തിയതിനെതിരെ സൈബർ സെല്ലിൽ പരാതി നൽകിയതിന് പ്രതികാരമായി തന്നെ കേസിൽ കുടുക്കുകയായിരുന്നുവെന്നും അദേഹം ആരോപിച്ചു.