ചോരകുഞ്ഞിന്റെ മൃതദേഹം ബാഗിൽ;യുവതി അറസ്റ്റിൽ

single-img
3 May 2012

ജനിച്ചയുടനെ കൊലപ്പെടുത്തിയ കുഞ്ഞിന്റെ മൃതദേഹമടങ്ങിയ ബാഗുമായി യുവതി പിടിയിൽ.കിളിമാനൂർ സ്വദേശി നീതുവിനെയാണ് മെഡിക്കൽ കോളെജ് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.ഇന്നലെ ജനിച്ചയുടനെ കുഞ്ഞിനെ കൊന്ന് ബാഗിൽ ഒളിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.അവിഹിത ബന്ധത്തിൽ ഉണ്ടായതിനാലാണ് കൊലപ്പെടുത്തിയതെന്ന് യുവതി സമ്മതിച്ചതായാണ് വിവരം.അമിത രക്തസ്രാവവുമായി എസ് എ ടി ആശുപത്രിയിലെത്തിയ യുവതിയെ സംശയം തോന്നിയതിനെ തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു.തുടർന്നാണ് ബാഗിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.മെഡിക്കൽ കോളേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.