ബീമാപ്പള്ളി ഉറൂസ് സമാപിച്ചു

single-img
3 May 2012

മതസൌഹാർദത്തിന്റെ ഉത്തമ മാതൃകയായ അനന്തപുരിയുടെ സ്വന്തം ബീമാപള്ളിയിലെ പത്ത് ദിവസം നീണ്ട് നിന്ന ഉറൂസ് സമാപിച്ചു.അവസാനദിവസമായിരുന്ന ഇന്ന് പട്ടണപ്രദക്ഷിണവും അന്നദാനവും നടന്നു.കോഴിക്കോട് വലിയ ഖാസി അബ്ദുൽ ഹയ്യി നാസർ ഷിഹാബ് തങ്ങളുടെ നേത്രത്വത്തിൽ ദു:ആ പ്രാർഥനയും നടന്നു.ഏപ്രിൽ 24ന് കൊടിയേറിയ ഉറൂസിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നാനാജാതി-മതസ്ഥരായ വിശ്വാസികൾ എത്തിയിരുന്നു.എല്ലാ ദിവസവും മതപ്രഭാഷണ പരമ്പരയും ഉണ്ടായിരുന്നു.കൂടാതെ മുനാജാത്ത്,മൌലൂദ് പാരായണം,റാത്തീബ് തുടങ്ങിയ പരിപാടികളും ഈ ദിവസങ്ങളിൽ ഉണ്ടായിരുന്നു.ബീമാപള്ളിയിൽ ഖബറടക്കിയിരിക്കുന്ന സൈദുന്നിസ ബീമ ബീവിയുടെയും മകൻ സൈദുഷഹീദ് മഹീൻ അബൂബക്കറുടെയും സ്മരണയിലാണ് എല്ലാ വർഷവും ഉറൂസ് ആഘോഷിക്കുന്നത്.