അസ്സം ബോട്ടപകടം; മരണം 133 ആയി

single-img
3 May 2012

അസമിലെ  ബോട്ടപകടത്തില്‍  മരിച്ചവരില്‍  അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.  ഇതോടെ മരിച്ചവരുടെ എണ്ണം 113 അയി. കാണാതായവര്‍ക്കായുള്ള തിരച്ചില്‍  തുടരുന്നു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.  350 ഓളം പേര്‍ ഉണ്ടായിരുന്ന ബോട്ട് കൊടുങ്കാറ്റിനെ  തുടര്‍ന്നാണ് മറിഞ്ഞതെന്ന്  കണക്കാക്കുന്നു. അസം മുഖ്യമന്ത്രി  തരുണ്‍ ഗോഗോയും  എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍  ഗാന്ധിയും സംഭവ സ്ഥലം സന്ദര്‍ശിച്ചു.

ദേശീയ ദുരന്തനിവാരണ സേനയും അതിര്‍ത്തി സംരക്ഷണസേനയും നാവികസേനയും സംയുക്തമായാണ്  തിരച്ചില്‍  നടത്തുന്നത്.