സ്‌പോര്‍ട്‌സ് അക്കാദമി തുടങ്ങുന്നതിന് യുവരാജിന് 20 ഏക്കര്‍ സ്ഥലം വാഗ്ദാനം

single-img
2 May 2012

ചണ്ഡിഗഡില്‍  സ്‌പോര്‍ട്‌സ്  അക്കാദമി തുടങ്ങാന്‍ യുവരാജ് സിംഗിന് പഞ്ചാബ് മുഖ്യമന്ത്രി  പ്രകാശ് സിംഗ് ബാദല്‍ 20 ഏക്കര്‍ സ്ഥലം  വാഗ്ദാനം നല്‍കി.  ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഉള്ള അക്കാദമി  സ്ഥാപിക്കാനുള്ള  എല്ലാസഹായവും ഗവണ്‍മെന്റ്  നല്‍കുമെന്നും  അദ്ദേഹം പറഞ്ഞു.

ചികിത്സ കഴിഞ്ഞുവന്നതിനുശേഷം  യുവരാജും അദ്ദേഹത്തിന്റെ അമ്മയും പഞ്ചാബ് മുഖ്യമന്ത്രിയുടെ  വസതിയില്‍  അദ്ദേഹത്തെ കാണാന്‍ ചെന്നപ്പോഴാണ് അദ്ദേഹം ഈ വാഗ്ദാനം  നല്‍കിയത്.