നഗരത്തിൽ വൻ കവർച്ച

single-img
2 May 2012

തിരുവനന്തപുരം:സിറ്റി കമ്മിഷ്ണറുടെ വീടിന്റെ തൊട്ടടുത്തായിട്ടുള്ള വീട്ടിൽ നിന്നും 100 പവൻ സ്വർണ്ണാഭരണങ്ങളും 20000 രൂപയും കവർച്ചചെയ്തു.പ്രതികൾക്കായി പോലീസ് സിറ്റി മിഴുവൻ തിരച്ചിൽ ആരംഭിച്ചു.പ്രധാനമായും അന്യ സംസ്ഥാനക്കാരുടെ താമസ സ്ഥലങ്ങൾ ലോഡ്ജുകൾ തുടങ്ങിയ സ്ഥലങ്ങളിൽ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽതിരച്ചിൽ നടത്തുകയാണ്.തൈക്കാട് പോസ്റ്റ് ഓഫീസിനുസമീപം അമ്പാടിയിൽ അനിൽകുമാറിന്റെ വീട്ടിലാണ് ഞായറാഴ്ച്ച ഉച്ചയ്ക്ക് കവർച്ച നടന്നത്.നെയ്യാറ്റിൻകരയിൽ ബന്ധുവിന്റെ മരണാന്തര ചടങ്ങിന് കുടുംബസമേതം പോയ സമയത്തായിരുന്നു സംഭവം.വീടിന്റെ പിനവാതിൽ കുത്തിപ്പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന  ആഭരണങ്ങൾ കവരുകയായിരുന്നു.മരുന്നു മൊത്ത വ്യാപാരിയായ അനിൽകുമാറിന്റെ വീടിന്സമീപം കണ്ട അപരിചിതരായ മലയാളികൾ ആണോ കവർച്ചയ്ക്ക് പിന്നിലെന്ന സംശയത്തിലാണ് പോലീസ്.എന്നാൽ ഇവരെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ഒന്നും കിട്ടിയിട്ടില്ല.