പിണറായിയുടെ സ്വപ്‌നം നടക്കില്ലെന്ന് രമേശ് ചെന്നിത്തല

single-img
2 May 2012

യു.ഡി.എഫ് ഒറ്റക്കെട്ടാണെന്നും  യു.ഡി.എഫില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും   ചെറിയ അഭിപ്രായഭിന്നതകള്‍ മാത്രമേയുള്ളു,  ഇപ്പോള്‍  അത് പരിഹരിച്ചുവെന്നും  കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല.

യു.ഡി.എഫില്‍ നിന്നും  പാര്‍ട്ടികളെ  അടര്‍ത്തിയെടുക്കാമെന്ന  പിണറായിയുടെ  സ്വപ്‌നം നടക്കില്ലെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ഇടതുമുന്നണിവിട്ട കക്ഷികളുടെ തിരിച്ചുവരവ്  സംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ  പ്രസ്താവനയോട്  പ്രതികരിക്കുകയായിരുന്നു അദ്ദേഹം