ജീവനിൽ ഭീഷണിയുണ്ടെന്ന്:മായാവതി

single-img
2 May 2012

ന്യൂഡൽഹി:ജീവനു ഭീഷണിയുണ്ടെന്ന്കാണിച്ച് മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും സമാജ് പാർട്ടി നേതാവുമായ മായാവതി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു.കത്തിൽ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത് തന്റെ സുരക്ഷ വർദ്ധിപ്പിക്കണമെന്നാണ്.എന്നാൽ കത്തിന്റെ ഉള്ളടക്കം പൂർണ്ണമായും പുറത്തുവന്നിട്ടില്ല.ഇപ്പോൾ അധികാരത്തിൽ വന്ന സമാജ് വാദി പാർട്ടി തന്റെ സുരക്ഷ സംവിധാനങ്ങളിൽ കുറവ് വരുത്തിയെന്നും z-പ്ലസ് സുരക്ഷയുള്ള മായാവതി കത്തിൽ പറയുന്നുണ്ട്.മായവതിയ്ക്കുണ്ടായിരുന്ന അധിക സുരക്ഷാപ്രവർത്തകരെ പുതിയ ഉത്തരവിലൂടെ  ഉത്തർ പ്രദേശ് സർക്കാർ പിൻവലിച്ചിരുന്നു.തനിക്ക് എന്റെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം കേന്ദ്ര സർക്കാറിനായിരിക്കുമെന്നും മായാവതി പറയുന്നുണ്ട്.