ദണ്ഡേവാഡയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ രണ്ടു പോലീസുകാര്‍ കൊല്ലപ്പെട്ടു

single-img
2 May 2012

ഛത്തീസ്ഗഡിലെ  ദണ്ഡേവാഡ ജില്ലയില്‍  വീണ്ടും മാവോയിസ്റ്റ് ആക്രമണം. ആക്രമണത്തില്‍  രണ്ടു പോലീസുകാര്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക്  പരിക്കേല്‍ക്കുകയും  ചെയ്തു. ബച്ചേലിയില്‍ പട്രോളിങ്  നടത്തുകയായിരുന്ന   പോലീസ് സംഘത്തിനു നേരെ മാവോയിസ് വെടിവയ്ക്കുകയായിരുന്നു.  പോലീസ് തിരിച്ചു വെടിവച്ചുവെങ്കിലും ഇവര്‍ രക്ഷപ്പെട്ടു.