ഹോക്കി ഇനി കളർഫുൾ ആകും

single-img
2 May 2012

ഇതുവരെ ഉണ്ടായിരുന്ന നിറങ്ങളിൽ നിന്നും വ്യത്യസ്ഥമായാണ്  ഇത്തവണത്തെ ലണ്ടൻ ഒളിംബിക്സിൽ ഹോക്കിയെത്തുക.മുമ്പ് പച്ച നിറത്തിലുള്ള പുലത്തകിടിയും വെള്ള പന്തും കണ്ടു ശീലിച്ചവർക്കായി കാഴച്ചയുടെ വിരുന്നേകാൻ നീല നിറമുള്ള പിച്ചും റോസ് നിറത്തിൽ റൺ ഓഫും മഞ്ഞ നിറത്തിലുള്ള പന്തും ആയിരിക്കും  ഇനിയുള്ള ഹോക്കി.ആരാധകർ ഈ നിറത്തെ എത്ര കണ്ട് അംഗീകരിക്കുമെന്ന് കണ്ടറിയാം.കളിക്കാര്‍ക്കും ഓഫീഷ്യലുകള്‍ക്കും കാഴ്ചക്കാര്‍ക്കും വ്യക്തമായി മത്സരം കാണുന്നതിന് ഈ നിറം മാറ്റം സഹായകരമാകും എന്നാണ് കരുതുന്നത്. 2012 ഒളിമ്പിക്സ് ലോഗയുമായി സാമ്യവുമുണ്ട് നിറം മാറ്റത്തിന് എന്ന പ്രത്യേകതയുമുണ്ട്.ഒളിംബിക്സ് സംഘാടകരുടെ അന്തരാഷ്ട്ര ഒളിംബിക് കമ്മിറ്റിയുടെയും സംയുക്ത തീരുമാനമാണ് ഈ നിറം മാറ്റത്തിനു പിന്നിൽ.