ഗുജറാത്ത് എം.പി ഡോ.പ്രഭാ കിഷോര്‍ പാര്‍ലമെന്റില്‍ പൊട്ടിക്കരഞ്ഞു

single-img
2 May 2012

ഗുജറാത്ത് കോണ്‍ഗ്രസ് എം.പി ഡോ.പ്രഭാ കിഷോര്‍  താവിയാദ്  പാര്‍ലമെന്റില്‍ പൊട്ടിക്കരഞ്ഞു. കഴിഞ്ഞ ദിവസം ഗുജറാത്ത് സര്‍ക്കാര്‍  സംഘടിപ്പിച്ച  പരിപാടിയില്‍  പങ്കെടുക്കാനെത്തിയ പ്രഭയോട്  പോലീസുകാര്‍  അപമര്യാദയായി  പെരുമാറിയ സംഭവം  പാര്‍ലമെന്റില്‍  വിവരിക്കുന്നതിനിടയിലാണ്   പൊട്ടിക്കരഞ്ഞത്.

എന്നാല്‍ ഗുജറാത്ത് ദിവസാഘോഷങ്ങള്‍ക്കിടയില്‍  സംഘര്‍ഷം സൃഷ്ടിക്കാനുള്ള  കോണ്‍ഗ്രസ് നേതാക്കളുടെ  ശ്രമം  തടയുന്നതിനിടയിലാണ്  ഡോ. പ്രഭാ കിഷോറിന് പരിക്കേറ്റതെന്നാണ് ഗുജറാത്ത്  പോലീസ്  പറയുന്നത്. ഈ സംഭവത്തെ  കുറിച്ച് ഗുജറാത്ത് മുഖ്യമന്ത്രി  നരേന്ദ്രമോഡിയുമായി ചര്‍ച്ച നടത്തുകയും ഇനി  ഇതുപോലുള്ള സംഭവങ്ങള്‍ നടക്കാതിരിക്കാനുള്ള നടപടി  സ്വീകരിക്കുമെന്നും പ്രതിപക്ഷനേതാവ് സുഷമ സ്വരാജ് ലോക്‌സഭയില്‍ ഉറപ്പു നല്‍കുകയും ചെയ്തു.